കൊച്ചി: ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുന്ന സൂപ്പര്‍താരം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ആരാധകരും രംഗത്ത് വന്നിരിന്നു. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസ് പങ്കുവച്ച ആശംസാ സന്ദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എന്റെ നല്ല വിദ്യാര്‍ത്ഥികളില്‍ ഒരാളായ പ്രിയപ്പെട്ട മമ്മൂട്ടിക്ക് സ്നേഹത്തോടെ പിറന്നാള്‍ ആശംസകള്‍ എന്നാണ് കെ.വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റില്‍ റാഫി മുഹമ്മദ് എന്നയാള്‍ കമന്റിട്ടതോടെയാണ് പോസ്റ്റ് ഏറെ ശ്രദ്ധേയമായത്.
സാറിന് 74 വയസ്, മമ്മൂക്കയ്ക്ക് 69 അപ്പോള്‍ മമ്മൂക്ക എങ്ങനെ സാറിന്റെ വിദ്യാര്‍ത്ഥിയാകും എന്നാണ് റാഫിയുടെ കമന്റ്. അതിന് മറുപടിയായി മമ്മൂട്ടിയും താനുമായുള്ള ബന്ധം വിശദീകരിച്ചുകൊണ്ട് കെ.വി തോമസ് എഴുതിയിട്ടുണ്ട്. 1968ല്‍ തന്റെ ഇരുപത്തിരണ്ടാം വയസിലാണ് താന്‍ തേവര തിരുഹൃദയ കലാലയത്തില്‍ അധ്യാപകനായി പ്രവേശിച്ചത്. അന്ന് പ്രീഡിഗ്രി ക്ലാസില്‍ കെമിസ്ട്രിയായിരുന്നു തന്റെ വിഷയം. മമ്മൂട്ടി തന്റെ ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാളാണെന്നും കെ.വി തോമസ് പറഞ്ഞു.
ക്ലാസില്‍ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസില്‍ നിന്ന് പുറത്താക്കിയതായി മനോരമ വാരികയില്‍ മമ്മൂട്ടി കുറിച്ചിരുന്നു. രാജ്യത്തിന്റെ അംഗീകാരം നേടിയ ഒരു വലിയ നടന്‍ എന്ന നിലയില്‍ മാത്രമല്ല തന്റെ വിദ്യാര്‍ത്യഥി എന്ന നിലയിലും മമ്മൂട്ടിയോട് തനിക്ക് ഏറെ സ്നേഹമുണ്ടെന്നും മട്ടാഞ്ചേരിയിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യ വീട്ടുകാരുമായും തനിക്ക് പരിചയമുണ്ടെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.