KeralaNews

Mammootty | കെ.സുരേന്ദ്രന്‍റെ മകന്‍റെ വിവാഹ വേദിയില്‍ താരസാന്നിദ്ധ്യമായി മമ്മൂട്ടി

കോഴിക്കോട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ (K.Surendran) മകന്‍ ഹരികൃഷ്ണന്‍റെ വിവാഹ ചടങ്ങില്‍ താരസാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടി (Mammootty). ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും (M.A Yusuff Ali) ചടങ്ങില്‍ പങ്കെടുത്തു. വിവാഹ വേദിയില്‍ വധുവരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്‍റോ ജോസഫാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിലാണ് നടന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, അഖിലേന്ത്യാ സെക്രട്ടറി സുനിൽ ദിയോദർ, , ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി വി മുരളീധരൻ, കെ മുരളീധരൻ എം പി, പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ, കർണ്ണാടക മന്ത്രി സുനിൽ കാർക്കളെ, വ്യവസായ പ്രമുഖരായ എം എ യൂസഫലി, എം പി അഹമ്മദ്, ആസാദ് മൂപ്പൻ, പട്ടാഭിരാമൻ, കല്യാണരാമൻ, എം വി ശ്രേയാംസ് കുമാർ, കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി, തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, സച്ചിൻദേവ് എം എൽ എ, തുഷാർ വെള്ളാപ്പള്ളി, സി പി രാധാകൃഷ്ണൻ, വിവേകാനന്ദ ചൈതന്യ, പി സി ജോർജ്, മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ, പി വി ചന്ദ്രൻ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ് കുമാർ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

എസ്.എന്‍ സ്വാമി – കെ.മധു കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ സിബിഐ 5 ദി ബ്രെയിനാണ് മമ്മൂട്ടിയുടെ തിയേറ്ററുകളിലെത്തിയ അവസാന ചിത്രം . നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുഴു ഈ മാസം ;ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഒരു മിനിറ്റ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉടനീളം ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രീതിയിലാണ് മമ്മൂട്ടിയെ കാണാന്‍ കഴിയുന്നത്. പാര്‍വതി തിരുവോത്താണ് നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button