കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. കൊവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു.
വിവിധ ജില്ലകളിലായി നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പ്രവചനാതീതമായ തെരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ പറഞ്ഞു. എല്ലാ തവണയും താന്‍ വോട്ട് ചെയ്യാറുണ്ടെന്നും പുലര്‍ച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
നടന്മാരായ ആസിഫ് അലി, അസ്‌കര്‍ അലി, നീരജ് മാധവ്, രശ്മി സോമന്‍ ഗായിക സയനോര ഫിലിപ്പ് എന്നിവരും വോട്ട് രേഖപ്പെടുത്തി.
https://youtu.be/G5d_sxepcz8
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News