‘മമ്മൂട്ടിയും മോഹൻലാലും എന്റെ സിനിമകൾ വരാതിരിക്കാൻ ശ്രമിച്ചിരുന്നു, മമ്മൂക്ക കൂടുതൽ ഇൻഫ്ലൂവൻസ് നടത്തി’; ഷക്കീല
കൊച്ചി:ഒരു കാലത്ത് സൗത്ത് ഇന്ത്യയിൽ കൂടുതലായും കേരളത്തിൽ ഒട്ടനവധി ആരാധകരുണ്ടായിരുന്ന നടിയാണ് ഷക്കീല. ഷക്കീല ചിത്രങ്ങൾ അക്കാലത്ത് ലക്ഷങ്ങളാണ് കലക്ഷനായി നേടിയിരുന്നു. അന്ന് ഷക്കീല പടങ്ങൾ മാത്രം കളിച്ചിരുന്ന തിയേറ്ററുകളുമുണ്ടായിരുന്നു.
ഇപ്പോൾ ഷക്കീല അത്തരം സിനിമകളിൽ അഭിനയിക്കാറില്ല. അടുത്തിടെ കേരളത്തിൽ നല്ല സമയം സിനിമയുടെ പ്രമോഷന് വേണ്ടി ഷക്കീല എത്തിയപ്പോൾ മാളിൽ വെച്ച് ഷക്കീലയെ അപമാനിച്ചു വിട്ട സംഭവം കേരളക്കരയ്ക്ക് തന്നെ നാണക്കേടായിരുന്നു.
സണ്ണി ലിയോണിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച കേരളക്കര എന്തുകൊണ്ട് ഷക്കീലയെ തഴഞ്ഞു എന്ന ചോദ്യത്തിന് അന്ന് പലർക്കും മറുപടി ഉണ്ടായിരുന്നില്ല.
ഇപ്പോഴിത മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും കുറിച്ച് ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്.
മമ്മൂട്ടിയും മോഹൻലാലും തന്റെ സിനിമകൾ വരാതിരിക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും കൂടുതലയാലും ഇൻഫ്ലൂവൻസ് നടത്തിയത് മമ്മൂട്ടിയാണെന്നുമാണ് ഷക്കീല പറയുന്നത്.
ഷക്കീലയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം….. ‘ഷക്കീല അമ്മയെന്ന വിളിയാണ് എനിക്ക് ഏറ്റവും ഇഷ്ടം. എന്റെ ഉത്തരവാദിത്വങ്ങൾ കൂടി എന്നൊരു തോന്നൽ വരും. അതുകൊണ്ട് തന്നെ റെസ്പോൺസിബിളായി പെരുമാറാൻ തോന്നും.’
‘2001ലാണ് ഇനി മുതൽ സോഫ്റ്റ് പോണിൽ അഭിനയിക്കില്ലെന്ന പ്രഖ്യാപനം ഞാൻ നടത്തിയത്. കേരളത്തിൽ എന്റെ ഞാൻ അഭിനയിച്ച ഭാഗങ്ങൾ ബോഡി ഡബിൾ ചെയ്ത് പ്രദർശിപ്പിച്ചിരുന്നു.’
‘സെൻസറിങ് പൂർത്തിയായി വന്ന ശേഷമാണ് എന്റെ സീനുകൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് കേറ്റുന്നത്. അത് എനിക്ക് മനസിലായപ്പോൾ എന്നെ വളരെ മോശമായി കാണിക്കുന്നതായി ഫീൽ ചെയ്തു.’
‘ഇത്രത്തോളം എന്നെ ചീറ്റ് ചെയ്തല്ലോയെന്ന ചിന്ത വന്നു. കൂടാതെ വീട് വരെ പണയം വെച്ച് എന്നെ വെച്ച് സിനിമ എടുത്തവരുടെ പടങ്ങൾ റിലീസ് ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു. സെൻസറിങ് കിട്ടിയില്ല.’
‘അതുകൊണ്ട് തന്നെ ഞാൻ പ്രസ്മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണിൽ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാൻസ് തിരികെ കൊടുത്തു.’
‘മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ സിനിമകൾക്ക് എന്റെ സിനിമകൾ കോമ്പറ്റീഷനായി വരുന്നുവെന്ന് പറഞ്ഞ് ബാൻ ചെയ്യണമെന്നുള്ള തലത്തിലേക്ക് സംഭവങ്ങൾ നടന്നുവെന്നത് ശരിയാണ്.’
‘പക്ഷെ ബാൻ ചെയ്യണമെന്ന് പറഞ്ഞില്ല അവർ. ഞാൻ ഒരു മോഹൻലാൽ ഫാനാണ്. മമ്മൂക്കയാണ് കൂടുതലായും ഇതിന് ഇൻഫ്ലൂവൻസ് നടത്തിയതെന്ന് കേട്ടിട്ടുണ്ട്.’
‘പക്ഷെ അദ്ദേഹത്തോട് എനിക്ക് ദേഷ്യമില്ല. മാത്രമല്ല തിയേറ്ററുകൾ ഒരു കാലത്ത് പൂട്ടാൻ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയർത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്.’
‘അവർ എന്റെ സിനിമകൾക്കെതിരെ പ്രവർത്തിച്ചെങ്കിൽ അതിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം അവർ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്ലോപ്പ് ആവുകയാണ്.’
‘ആർക്കായാലും പ്രശ്നങ്ങൾ വരും. ഞാൻ അത്തരം സിനിമകൾ ചെയ്തതിൽ എനിക്ക് റിഗ്രറ്റ് ഇല്ല’ ഷക്കീല തന്റെ അനുഭവങ്ങളെ കുറിച്ച് സംസാരിച്ച് പറഞ്ഞു. ഇപ്പോൾ ടെലിവിഷൻ ഷോകളും അവതാരകയുമെല്ലാമായി ഷക്കീല സജീവമാണ്.
അടുത്തിടെ മലയാളത്തിലെ ടെലിവിഷൻ സീരിയലായ ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സു സു സുരഭിയും സഹാസിനിയും എന്ന കോമിക് പരമ്പരയിൽ ഷക്കീല അതിഥിയായി വന്നിരുന്നു.
കാറില്‍ രാജകീയമായി വന്നിറങ്ങുന്ന ഷക്കീലയുടെ പ്രമോ വൈറലായിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അടിക്കടി ഷക്കീല പറയാറുണ്ട്.