KeralaNews

നന്ദിഗ്രാമിൽ മമത ബാനർജിയ്ക്ക് നേരെ ആക്രമണം, നാടകമെന്ന് ബി.ജെ.പി

കൊൽക്കത്ത:നന്ദി​ഗ്രാമിൽ തനിക്കെതിരെ ആക്രമണത്തിന് ശ്രമമുണ്ടായെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നാലുപേർ ആക്രമിക്കാൻ ശ്രമിച്ചു. കാലിന് പരിക്കേറ്റു എന്നും മമത പറഞ്ഞു.

നന്ദിഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകാനായി കാറിൽ കയറുമ്പോഴായിരുന്നു സംഭവം. തനിക്ക് ചുറ്റും സുരക്ഷാ ജീവനക്കാർ ആ സമയം ഉണ്ടായിരുന്നില്ല എന്നും മമത പറഞ്ഞു. നന്ദിഗ്രാമിൽ പത്രിക നൽകാൻ പോയതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മമത പറഞ്ഞു.

എന്നാൽ, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button