EntertainmentKeralaNews

‘മരുമക്കൾ വേണ്ടേ കെട്ടിയോന്മാരുമായി വരാൻ പക്ഷെ അവർ ഓർമിപ്പിക്കാറില്ല, മക്കളോടാണ് എനിക്ക് സ്നേഹം’; മല്ലിക!

കൊച്ചി:മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളും എപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സുകുമാരൻ അകാലത്തിൽ വേർപിരി‍ഞ്ഞ് പോയപ്പോൾ മല്ലിക മറ്റൊരു വിവാഹത്തിന് മുതിരാതെ ജീവിച്ചത് മുഴുവൻ മക്കൾക്ക് വേണ്ടിയായിരുന്നു. തന്റെ അമ്മ വളരെ ധൈര്യശാലിയായ സ്ത്രീയാണെന്ന് പൃഥ്വിരാജ് എപ്പോഴും പറയാറുണ്ട്.

രണ്ട് മക്കളും അവരുടെ ഭാര്യമാരും മൂന്ന് കൊച്ചുമക്കളുമൊക്കെ ഉണ്ടെങ്കിലും മല്ലികയുടെ താമസം ഒറ്റയ്ക്കാണ്. തിരുവനന്തപുരത്താണ് മല്ലികയുടെ താമസം. ആഘോഷവേളകളിലാണ് കൊച്ചിയിലെ മക്കളുടെ വസതികളിലേക്ക് മല്ലിക സന്ദർശനത്തിന് എത്തുന്നത്.

അടുത്തിടെയായി സിനിമയിൽ മാത്രമല്ല മിനിസ്ക്രീൻ പരിപാടികളിലും മല്ലിക സുകുമാരൻ സജീവമാണ്. എല്ലാ വിശേഷ ദിവസങ്ങളിലും ഏതെങ്കിലും ഒരു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ മല്ലിക സുകുമാരന്റെ അഭിമുഖം പ്രത്യക്ഷപ്പെടും. ഇന്ദ്രജിത്തും പൃഥ്വിരാജും വളരെ വിരളമായി മാത്രമെ ഇന്റവ്യൂകളിൽ പ്രത്യക്ഷപ്പെടാറുള്ളു.

Mallika Sukumaran

എന്നാൽ മല്ലിക സുകുമാരന്റെ അഭിമുഖം ലഭിച്ചാൽ രണ്ട് മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങൾ ലഭിക്കും. അതുകൊണ്ട് തന്നെ മല്ലിക സുകുമാരന്റെ അഭിമുഖങ്ങൾക്ക് ആരാധകരും കൂടുതലാണ്. ഇപ്പോഴിതാ മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ എന്റെ അമ്മ സൂപ്പറാ പരിപാടിയുടെ ​ഗ്രാന്റ് ഫിനാലെയ്ക്ക് അതിഥിയായി മല്ലിക സുകുമാരൻ എത്തിയിരുന്നു.

ഉർവ്വശിയായിരുന്നു മറ്റൊരു സ്പെഷ്യൽ ​ഗസ്റ്റ്. പരിപാടിയുടെ ജഡ്ജിങ് പാനലിൽ പ്രധാനി പൂർണിമ ഇന്ദ്രജിത്താണ്. അമ്മായിമ്മയും മരുമകളും വളരെ നാളുകൾക്ക് ശേഷമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.

അതുകൊണ്ട് തന്നെ അമ്മായിമ്മയുടെയും മരുമകളുടെയും മനപ്പൊരുത്തം നോക്കാനുള്ള ഒരു കൊച്ചുമത്സരവും ഷോയുടെ അണിയറപ്രവർത്തകർ സംഘടിപ്പിച്ചിരുന്നു. ത​ഗ് പറയാൻ മക്കളേയും മരുമക്കളേയുംകാൾ മുന്നിലാണ് മല്ലിക സുകുമാരൻ. അത് മനപൊരുത്തം റൗണ്ടിലും കാണാമായിരുന്നു. ഒരു ചോദ്യത്തിന് പോലും ഡിപ്ലോമാറ്റിക്കായുള്ള മറുപടി മല്ലിക സുകുമാരൻ പറഞ്ഞില്ല.

അമ്മായിയമ്മയുടെ മനസ് വായിക്കുന്ന കാര്യത്തിൽ മൂത്ത മരുമകളായ താൻ തന്നെയാണ് കേമിയെന്ന് മനപ്പൊരുത്തം റൗണ്ട് കഴിഞ്ഞപ്പോൾ പൂർണിമയും തെളിയിച്ചു. കാറാണ്‌ തന്റെ അമ്മായിയമ്മയായ മല്ലികയ്ക്ക് ഏറെ ഇഷ്ടപ്പെട്ട വാഹനമെന്ന് പൂർണിമ പറഞ്ഞപ്പോൾ മല്ലിക അത് ശരിവെച്ചു.

Mallika Sukumaran

സ്കൂട്ടറിൽ സഞ്ചരിക്കുന്നത് തന്റെ മൂത്ത മകനാണെന്നും അവനുമായി അക്കാര്യത്തിൽ മാത്രം താൻ മുട്ടൻ അടിയാണെന്നും മല്ലിക പറയുന്നു. താൻ ഇത്തിരി ഡയബറ്റിക്കാണെന്നും എന്നാൽ മധുരം കഴിക്കാൻ ഇന്ദ്രജിത്ത് സമ്മതിക്കില്ലെന്നും കിടപ്പുമുറിയിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന സ്വീറ്റ്സിന്റെ വീഡിയോ എടുത്ത് പൃഥ്വിക്ക് അയക്കുന്ന ദുഷ്ടത്തരം ഇന്ദ്രജിത്തിനുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.

രാത്രിയിൽ ഷു​ഗർ കുറഞ്ഞാലോയെന്ന് കരുതി മാത്രമാണ് താൻ മധുരം സൂക്ഷിച്ചിരിക്കുന്നതെന്നും മല്ലിക പറയുന്നു. മരുമക്കളിൽ ആരെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ തന്റെ അമ്മയ്ക്ക് തന്നെയാണ് ഇഷ്മെന്നാണ് പൂർണിമ പറഞ്ഞത്.

എന്നാൽ രണ്ട് മരുമക്കളെയും ഇഷ്ടമല്ലെന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. അതിന് ഒരു കാരണവും മല്ലികയ്ക്ക് പറയാനുണ്ടായിരുന്നു. ‘ഇവര് (പൂർണിമ, സുപ്രിയ) വേണ്ടെ ഭർത്താക്കന്മാരെയും കൂട്ടി തിരുവനന്തപുരത്തേക്ക് വരാൻ. അല്ലാതെ ഞാൻ ഇങ്ങോട്ട് വണ്ടിയും വിളിച്ച് വരികയാണോ വേണ്ടത്. എന്റെ മക്കൾക്ക് ജോലി തിരക്കാണെന്ന് എനിക്ക് അറിയാം. ഓണം, എന്റെ പിറന്നാൾ എന്നിവയൊന്നും പെട്ടന്ന് ഉണ്ടാവുന്ന സംഭവമല്ലല്ലോ.’

‘വിദേശത്താണെങ്കിൽ വരണ്ട. അല്ലെങ്കിൽ ഇതെല്ലാം ഓർത്ത് വെച്ച് മരുമക്കൾ വേണ്ടേ കെട്ടിയോന്മാരുമായി വരാൻ പക്ഷെ അവർ ഓർമിപ്പിക്കാറില്ല. അതാണ് എനിക്ക് ദേഷ്യം. പാവം പിടിച്ച എന്റെ മക്കളല്ലല്ലോ ഇതെല്ലാം ചെയ്യേണ്ടത്. അവന്മാർക്ക് എന്നും എന്നോട് സ്നേഹം തന്നെയാണ്. എനിക്ക് എന്റെ മക്കളോട് തന്നെയാണ് സ്നേഹ കൂടുതലെന്നും’, മല്ലിക സുകുമാരൻ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker