ബംഗളൂരു: ബംഗളൂരുവില്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ച മലയാളി യുവതി ഓട്ടോ റിക്ഷയില്‍ പ്രസവിച്ചു. കണ്ണൂര്‍ സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. അര്‍ധരാത്രി സിദ്ധപ്പുര റോഡരികിലാണ് പ്രസവിച്ചത്.
പ്രസവവേദനയുമായി അഞ്ച് ആശുപത്രികളില്‍ കയറി ഇറങ്ങിയെങ്കിലും ആരും പ്രവേശനം നല്‍കിയില്ല. കൊവിഡ് ഭീതിമൂലമാണ് ആശുപത്രികള്‍ ഇവരെ സ്വീകരിക്കാതിരുന്നത്. കൊവിഡ് മൂലം പുതിയ രോഗികളെ എടുക്കില്ലെന്ന് പറഞ്ഞ് ആശുപത്രികള്‍ ഇവരെ മടക്കി അയക്കുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News