![](https://breakingkerala.com/wp-content/uploads/2022/09/iit-guhawati.jpg)
ഗുവാഹത്തി: ഗുവാഹത്തി ഐ ഐ ടി യിലെ വിദ്യാർത്ഥിയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാതെ വന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ സൂര്യനാരായണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണം അറിഞ്ഞതിന് പിന്നാലെ കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചതായി അസം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News