Home-bannerKeralaNewsRECENT POSTS
കുവൈറ്റില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍
കുവൈറ്റ് സിറ്റി: മലയാളി യുവാവിനെ കുവൈറ്റില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥന്‍ സുജിത്ത് (31) എന്നയാളാണ് മരിച്ചത്. അബാസിയ ടെലിക്കമ്മ്യൂണിക്കേഷന്‍ ടവറിനു സമീപമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിലാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
സുജിത്ത് താസമസ്ഥലത്ത് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News