KeralaNews

ഡല്‍ഹിയില്‍ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ പീഡനത്തിന് ഇരയാക്കി

ന്യൂഡല്‍ഹി: നോയിഡയില്‍ ജോലി തേടിയെത്തിയ മലയാളി നഴ്സിനെ പീഡനത്തിന് ഇരയാക്കി. ജോലി തേടിയെത്തിയ നഴ്സിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരിന്നു. പ്രതിയും മലയാളിയാണെന്നാണ് വിവരം. യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്ന് പരാതിയില്‍ പറയുന്നു.

23 വയസുകാരിയെ സ്വന്തം ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ നടക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ പ്രതി യുവതിക്ക് ജ്യൂസ് നല്‍കി. പിന്നീട് രാത്രിയായപ്പോഴാണ് ബോധം തെളിഞ്ഞതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പ്രതിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഫെബ്രുവരി ആറിന് നോയിഡ സെക്ടര്‍ 24ലാണ് സംഭവം നടന്നത്. യുവതി പരാതിയുമായി എത്തിയത് ബുധാഴ്ചയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker