Uncategorized
മലയാളി നേഴ്സ് മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
മലയാളി മെയിൽ നേഴ്സിനെ മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹത്തിനെ വസായ് വെസ്റ്റ് ഓംനഗർ വർധമാൻ സോസിറ്റിയിൽ വീടിനകത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു തുറന്നത്.
ഇയാൾ ജോലി ചെയ്ത ആശുപത്രിയിൽ നിന്നാണ് അഡ്രസ് ലഭിച്ചത്. വീട്ടുകാരുമായി കോൺടാക്ട് ചെയ്യാൻ ശ്രമം തുടരുന്നു എന്ന് ഓൾ ഇന്ത്യ മലയാളി നഴ്സസ് അസോസിയേഷൻ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News