റിയാദ്: നാട്ടിലുള്ള ഭാര്യയുമായി സംസാരിക്കുന്നതിനിടെ മലയാളി സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഫോണില്‍ സംസാരിക്കുന്നതിനിടെ ശാരീരികമായ വൈഷമ്യങ്ങളെ കുറിച്ച് ഭാര്യയോട്പറയുകയും ഉടന്‍ തന്നെ ഫോണ്‍ നിശ്ചലമാകുകയുമായിരുന്നു. തുടര്‍ന്ന് ഭാര്യ ദമ്മാമിലുള്ള ബന്ധുവിനെ വിവരമറിയിക്കുകയും അദ്ദേഹം റിയാദിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു.
അവര്‍ സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ ഷോപ്പിനുള്ളില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News