ബംഗളൂരു: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ ബംഗളൂരുവില്‍ ചികിത്സ കിട്ടാതെ മലയാളി മരിച്ചു. തൃശൂര്‍ സ്വദേശി ശാന്ത ശ്രീധരനാണ് മരിച്ചത്. മക്കള്‍ മൂന്ന് ആശുപത്രികളില്‍ അമ്മയ്ക്കായി ചികിത്സ തേടിയെത്തിയെങ്കിലും വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് ചികിത്സ ലഭിക്കാതെയാണ് ശാന്ത മരണത്തിനു കീഴടങ്ങിയത്.
ഇതിനിടെ, തമിഴ്നാട്ടിലും ചികിത്സ കിട്ടാതെ കൊവിഡ് ബാധിതന് മരിച്ചു. വെല്ലൂരിലാണ് സംഭവം. വൈദ്യലിംഗം എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഏഴ് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ആരും ചികിത്സ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News