FeaturedHome-bannerKeralaNews

മലയാളി ബോളിവുഡ് ഗായകൻ കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു

കൊൽക്കത്ത: ഒട്ടേറെ ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവർന്ന മലയാളി ഗായകൻ കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.

https://www.instagram.com/p/CeNsAUvotzV/?utm_source=ig_web_copy_link

ചൊവ്വാഴ്ച കൊൽക്കത്തയിലെ നസ്റുൾ മഞ്ചിൽ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം, താൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെയെത്തിയിരുന്നു. എന്നാൽ അവസ്ഥ വഷളായതോടെ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിവിധ ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങൾ ആലപിച്ചു. മലയാളികളായ സി.എസ് മേനോനും കുന്നത്ത് കനകവല്ലിയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

‘പൽ’ എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എൻട്രിയാൻ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്.

തമിഴിൽ മിൻസാര കനവിലെ സ്ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിൻ ഉയിരേ എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ പെടുന്നവയാണ്. ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നതിനു മുമ്പ് 3500-ൽ അധികം ജിംഗിളുകൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. ടിവി സീരിയലുകൾക്കായും പാടി. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ ‘രഹസ്യമായ് രഹസ്യമായ്’ എന്ന ഗാനം കേരളത്തിൽ ഏറെ ശ്രദ്ധ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker