InternationalNews
വീണ്ടും ആകാശദുരന്തം; മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ ഉൾപ്പെടെ 10 പേർക്കു ദാരുണാന്ത്യം
ലണ്ടന്‍: മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. സോളോസുള്‍പ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേരെ ടെലിവിഷന്‍ സന്ദേശത്തില്‍ അറിയിച്ചു. മരിച്ചവരില്‍ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്‌മെന്റിന്റെ നേതാക്കളും ഉള്‍പ്പെടുന്നു.
തകര്‍ന്നുവീണ വിമാനം വനത്തില്‍ കണ്ടെത്തിയെന്നും ചക്വേര പറഞ്ഞു. മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. മസുസിവിലെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് തലസ്ഥാനമായ ലിലോങ്വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News