മാലിദ്വീപില്‍ നിന്നുള്ള ചൂടന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍; ശരിക്കും ഹോട്ടെന്ന് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് മാളവിക മോഹനന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ‘പട്ടം പോലെ’ എന്ന സിനിമയാണ്. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മാളവിക. ‘യുധ്ര’ എന്ന ഹിന്ദി സിനിമയാണ് താരത്തിന്റെ കാത്തിരിക്കുന്ന റിലീസ് ചിത്രം. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും പുതിയ ഫോട്ടോയുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്.
അടുത്തിടെയായി മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് മാളവിക ഷെയര്‍ ചെയ്തിരുന്നത്. തന്റെ മാലിദ്വീപ് അവധിക്കാലത്തെ അതിശയിപ്പിക്കുന്ന ചൂടന്‍ ചിത്രങ്ങള്‍ താരം അതിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും ചൂടന്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. ”എന്റെയുള്ളിലെ കടല്‍ ആത്മാവിലേക്ക് നേരിട്ടെത്തുന്നു…” എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. സെക്‌സി നീല കട്ടൗട്ട് മോണോകിനിയും ഷീയര്‍ ഷര്‍ട്ടും തടിച്ച സ്വര്‍ണ്ണ നിറമുള്ള നെക്ലേസും ധരിച്ചാണ് മാളവികയുടെ ചിത്രങ്ങള്‍.
മാളവികയുടെ ചിത്രങ്ങള്‍ വന്നയുടനെ തന്നെ ആരാധകര്‍ കമന്റുകള്‍ കൊണ്ട് നിറച്ചു. ‘അതിശയകരം’,’ഗംഭീരം’ എന്ന് ചിലര്‍ കമന്റുകളിട്ടപ്പോള്‍ തീയും ഹൃദയവും ഒക്കെയുള്ള ഇമോജികളിട്ടു. സിനിമകളുടെ തിരക്കുകളിലാണ് താരമിപ്പോള്‍. ഫര്‍ഹാന്‍ അക്തറിന്റെ വരാനിരിക്കുന്ന നിര്‍മ്മാണ സംരംഭമായ ‘യുധ്ര’ യില്‍ ‘ബണ്ടി ഔര്‍ ബബ്ലി 2’ ഫെയിം സിദ്ധാന്ത് ചതുര്‍വേദിയ്ക്കൊപ്പം മാളവികയുണ്ട്. കൂടാതെ, ധനുഷിനൊപ്പം ‘മാരന്‍’ എന്ന ചിത്രത്തിലും അവര്‍ അഭിനയിക്കും.
ദ ഫ്രീ പ്രസ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞത്, ”ധനുഷിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെ നല്ല ഷൂട്ടിംഗ് സമയം ഉണ്ടായിരുന്നു. ഇന്ത്യയിലെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയം കാണുന്നത് തന്നെ ഒരു രസമായിരുന്നു. ഒരു നടനെന്ന നിലയില്‍ ക്രിയാത്മകമായി മെച്ചപ്പെടാന്‍ എന്നെ സഹായിച്ച ഒരുപാട് കാര്യങ്ങളിലേക്ക് അദ്ദേഹം എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ധനുഷ് ഒരു പഠന വിദ്യാലയം പോലെയാണ്.” ഇങ്ങനെയായിരുന്നു മാളവികയുടെ വാക്കുകള്‍.