അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയുണ്ട്; മലയാളത്തില്‍ നിന്ന് നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മാളവിക മോഹന്‍
പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹന്‍. ഇളയദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലും മാളവികയായിരുന്നു നായികയായത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് നേരിടേണ്ടി വന്ന ട്രോള്‍ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.
‘മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നു.
എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം. ആ സ്ഥിതിക്ക് ഇപ്പോഴും മലയാളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ’-വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക പറയുന്നു.