EntertainmentNews
ജയറാമിന്റെ മകള്‍ മാളവിക ജയറാം വിവാഹിതയാകുന്നു? ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി
സിനിമയില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറെ സജീവമായ താരപുത്രിയാണ് ജയറാം-പാര്‍വതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. ആരാധകര്‍ക്കായി മാളവിക തന്റെ ചിത്രങ്ങള്‍ ഇടക്കിടെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോളിതാ താരത്തിന്റെ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുന്ന മാളവികയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
ഇത് ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പേജുകളിലേക്ക് കൂടി ഇത് ഷെയര്‍ ചെയ്യപ്പെട്ടതോടെ മാളവികയുടെ വിവാഹമായോ എന്ന സംശയവും ആരാധകര്‍ക്ക് വന്നു.
https://www.instagram.com/p/B-KRqrjjAGb/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News