CrimeKeralaNews

കോട്ടയത്ത് വീട്ടമ്മയെ ഫോണ്‍ വിളിച്ച് ശല്ല്യം ചെയ്ത കേസിൽ വമ്പൻ ട്വിസ്റ്റ്,അറസ്റ്റ് ചെയപ്പെട്ട ഷാജി നിരപരാധിയാണെന്ന് പരാതിക്കാരി

കോട്ടയം:സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കാരണം കോട്ടയത്തെ വീട്ടമ്മയായ ജെസ്സി നല്‍കിയ പരാതിയില്‍ വഴിത്തിരിവ്. കേസില്‍ അറസ്റ്റ് ചെയപ്പെട്ട ഷാജി നിരപരാധിയാണെന്ന് പറഞ്ഞ് പരാതിക്കാരി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ന്നതിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ പോലീസ് തയ്യാറാവുന്നില്ലായെന്നും അവര്‍ ആരോപിച്ചു.

കേസിലെ മുഖ്യ പ്രതിയായ രതീഷ് ആനാരിക്കൊപ്പം ദലിത് ആദിവാസി സംഘടനാ നേതാവായ ഷാജി ആനാരിയേയും പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷാജി അങ്ങിനെ ചെയ്യില്ലെന്നും മനപൂര്‍വ്വം കുടുക്കിയതാണെന്നുമാണ് ജെസ്സി പറയുന്നത്. താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും ചേരമര്‍ സംഘത്തിന്റെ നേതാവായ ഷാജി ഈ കേസ് തെളിയിക്കാന്‍ സഹായിച്ച ആളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രതീഷ് ആനാരിയാണ് ഷാജിയെ കുടുക്കിയതെന്നും സ്റ്റേഷനിലേക്ക് ഒറ്റക്ക് പോവാന്‍ ഭയമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടിയതാണെന്നും ജെസ്സ്ി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷാജി അറസ്റ്റിലായെന്ന വിവരം അറിഞ്ഞത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഉച്ച മുതല്‍ താന്‍ ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനിലായിരുന്നെന്നും പരിശോധനക്കായി ഫോണ്‍ വാങ്ങിയ പോലീസ് രതീഷ് ആനാരിയുടെ ഫോണ്‍ സംഭാഷണങ്ങളെല്ലാമ ഡിലീറ്റ് ആക്കിയ ശേഷം 9 മണിയോടു കൂടിയാണ് ഫോണ്‍ തിരികെ തന്നതെന്നും പരാതിക്കാരിയായ ജെസ്സി പറഞ്ഞു.

ഷാജിയിലേക്ക് കേസ് ഒതുക്കണമെന്ന നിര്‍ദ്ദേശം പോലീസിനു ലഭിച്ചതായാണ് എനിക്ക് മനസ്സിലായതെന്നും തന്നെ ആദ്യം വിളിച്ചത് പ്രതിയായ രതീഷാണെന്നും ആനാരി എന്ന സ്ഥലപ്പേര് കേട്ട് താനാണ് ഷാജിയോട് അന്വേഷിക്കാന്‍ പറഞ്ഞതെന്നും ജെസ്സി പറയുന്നു. തന്റെ നമ്പര്‍ എങ്ങിനെ കിട്ടി എന്ന ചോ്യത്തിന് പല മറുപടിയാണ് പറഞ്ഞതെന്നും ജെസ്സി പറഞ്ഞു. ആദ്യം കൂട്ടുകാരന്‍ മെസഞ്ചറില്‍ അയച്ചു കൊടുത്തതാണെന്നും പിന്നീട് ഷാജിയുടെ വണ്ടിയിലെ ഡയറിയില്‍ നിന്ന് കിട്ടിയതാണെന്നും അതിനു ശേഷം ഭാര്യയെ കാണിക്കാന്‍ പോയപ്പോള്‍ ചങ്ങനാശ്ശേരി ആശുപത്രിയില്‍ ന്ിന്നു കിട്ടിയതാണെന്നുമാണ് രതീഷ് പറഞ്ഞത്. തന്നോട് ഏറ്റവും മോശമായി സംസാരിച്ചത് ഇയാളാണെന്നും ദിനം പ്രതി 100 കണക്കിനു ഫോണ്‍ കോളുകളാണ് തനിക്ക് വരുന്നതെന്നും ജെസ്സി കൂട്ടിച്ചേര്‍ത്തു.

സുനിത ഓതറ എന്ന സ്തീയാണ് തന്റെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുന്നതെന്നു പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തിട്ടില്ലായെന്നും വീട്ടമ്മയായ ജെസ്സി പറഞ്ഞു. 14 വര്‍ഷമായി ഇതേ നമ്പര്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു മുതല്‍ വീട്ടിലെ ഗ്യാസിനു വരെ ഇതെ നമ്പര്‍ തന്നെയാണ് ഉള്ളതെന്നും ഈ പ്രശ്‌നത്തിന്റെ പേരില്‍ നമ്പര്‍ മാറ്റിയാല്‍ ജീവിതം തന്നെ പ്രയാസത്തിലാവുമെന്നും അവര്‍ പറയുന്നു.

ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ ശൗചാലയങ്ങളില്‍ എഴുതിവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം നോക്കുന്ന വീട്ടമ്മയുടെ ദുരിതം തുടങ്ങിയത്. തുടര്‍ന്ന്് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker