കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. ഈ സമയം ശുചീകരണ വിഭാഗം ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവർ ചാടി രക്ഷപെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ജീവനക്കാരിൽ ചിലരുടെ ബാഗും തീ പിടുത്തത്തിൽ കത്തി നശിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് രണ്ട് യുണിറ്റ് അഗ്നി രക്ഷാ സേനാ ടീം സംഭവ സ്ഥലത്തേയ്ക്ക് എത്തി. കൂടുതൽ അപകട സാധ്യതയില്ലെന്ന് സംഭവ സ്ഥലത്തുള്ള ജീവനക്കാർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ അറിയിച്ചു.
പ്രധാന കാവടത്തിലേയ്ക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്രവർത്തനം വൈകി. നാട്ടുകാർ പൂട്ട് തല്ലി പൊട്ടിച്ചാണ് രണ്ടാമത്തെ ഫയർ ഫോഴ്‌സ് വാഹനം കടത്തി വിറ്റത്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News