FeaturedKeralaNews

ഇടുക്കി, ഇടമലയാര്‍,കക്കി ഡാമുകൾ തുറക്കുമോ? സാഹചര്യങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:ഇടുക്കി,ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ വിലയിരുത്തൽ. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച യോഗത്തിലാണ് തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്.

വൈദ്യുതി ബോർഡിന് ആശങ്ക ഉണ്ടാക്കിയിരുന്നത് കക്കി ഡാമിന്റെ കാര്യത്തിലായിരുന്നു. കക്കി ഡാമിൽ ജലനിരപ്പ് ഇപ്പോൾ 979 അടിയാണ്. 978 മീറ്റർ ഉള്ളപ്പോഴായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എങ്കിലും ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് ബോർഡിന്റെയും സർക്കാരിന്റെയും വിലയിരുത്തൽ. ഉത്പാദനം കൂട്ടി ജലവിതാനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവിൽ ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രിയുള്ള മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്താകും തുടർ തീരുമാനം. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം മഴ കുറയും എന്നത് കൊണ്ട് തന്നെ ഈ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ല.

അതേസമയം മഴക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായിരിക്കുന്നത്. 13.67 കോടിയുടെ നാശനഷ്ടമാണ് മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തൽ. 4.18ലക്ഷം വൈദ്യുതി കണക്ഷനുകൾ മഴക്കെടുതി മൂലം തകർന്നു. 60 ട്രാൻസ്ഫോർമർ, 11 കെവിക്ക് മുകളിലുള്ള ലൈനുകൾ, 339 പോസ്റ്റുകൾ, 1398 ലോ ടെൻഷൻ പോസ്റ്റുകൾ തുടങ്ങിയവ നശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുദ്ധകാലടിസ്ഥാനത്തിൽ ഇവ പുനഃസ്ഥാപിക്കാനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്. ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker