അവിവാഹിതയായ തനിക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്! ആരാധകരെ ഞെട്ടിച്ച് നടി മാഹി ഗില്‍
തുറന്ന് പറച്ചിലില്‍ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം മാഹി ഗില്‍. മാഹി ഗില്‍ തന്നെ കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിവാഹിതയല്ലാത്ത താന്‍ മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണെന്നാണ് മാഹി ഗില്‍ വെളിപ്പെടുത്തിയത്.
എനിക്ക് ഒരു പ്രണയമുണ്ട്. അതില്‍ എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതില്‍ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭാവിയില്‍ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാല്‍ മാത്രം. കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മറ്റുള്ളവരുടെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശകരോട് എനിക്കൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്. പക്ഷേ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല. എന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചതെന്നും മാഹി ഗില്‍ വ്യക്തമാക്കി.