മുംബൈ: മഹാരാഷ്ട്രയിൽ ജാവലിൻ തലയിൽ തുളച്ചുകയറി സ്കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം റായ്ഗഡില്‍ പരിശീലനത്തിനിടെ മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിൻ തലയിൽ തുളച്ചുകയറി ഹുജേഫ ദവാരെ എന്ന വിദ്യാർഥിയാണു മരിച്ചത്. പരിശീലനത്തിന്റെ സമയത്ത് ഒരു ജാവലിൻ എറിഞ്ഞ ശേഷം ഷൂ ലേസ് കെട്ടി എഴുന്നേറ്റു നിൽക്കുന്നതിനിടെയാണു വിദ്യാർഥിയുടെ തലയിൽ ജാവലിന്‍ വീണത്.
താലൂക്ക്തല കായിക മത്സരത്തിനെത്തിയ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പരിശീലിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ഗോർഗാവ് അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടര്‍ ശ്രീകൃഷ്ണ നവാലെ വ്യക്തമാക്കി. ജാവലിൻ എറിഞ്ഞ വിദ്യാർഥിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News