
തിരുവനന്തപുരം: എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള തദ്ദേശഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമല്ലാതെ നടക്കുന്ന വിവാഹവും ഇനി രജിസ്റ്റർ ചെയ്യാൻ കഴിയും.
വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാർമാർ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
മിശ്രവിവാഹിതർക്ക് വിവാഹ രജിസ്‌ട്രേഷനുള്ള തടസമാണ് ഇതോടെ നീങ്ങിയത്. വിവാഹത്തിന് തെളിവായി ഗസറ്റഡ് ഓഫീസർ, എം.പി, എം.എൽ.എ, തദ്ദേശസ്ഥാപന അംഗം എന്നിവരിൽ ആരെങ്കിലും നൽകുന്ന പ്രസ്താവന മതി.
അതേസമയം, മതാധികാരസ്ഥാപനം നൽകുന്ന സാക്ഷ്യപത്രം, സ്റ്റാറ്റിയൂട്ടറി വ്യവസ്ഥപ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫീസർ നൽകുന്ന സാക്ഷ്യപത്രം എന്നിവ പ്രകാരമുള്ള രജിസ്ട്രേഷനും തുടരുന്നതായിരിക്കും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News