![](https://breakingkerala.com/wp-content/uploads/2025/02/1007396-m-v-govindan.jpg)
കൊച്ചി: വഞ്ചിയൂരില്‍ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആശ്വാസം.
ഹൈക്കോടതിയില്‍ പത്താം തീയതി നേരിട്ടു ഹാജരാകുന്നതില്‍നിന്ന് എം.വി.ഗോവിന്ദന് ഇളവ് നല്‍കി. എം.വി.ഗോവിന്ദന്റെ അപേക്ഷ അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം, കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറ്റു രാഷ്ട്രീയ നേതാക്കള്‍ പത്താം തീയതി തന്നെ ഹാജരാകണം. സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ പത്താം തീയതി നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News