കൊച്ചി: എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും കസ്റ്റംസ് പ്രതി ചേര്‍ക്കും. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ക്കുക. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന മൊഴിനല്‍കിയിരുന്നു.
ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്. പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ചാംപ്രതി ആക്കാനാണ് സാധ്യത.
നിലവില്‍ സ്വര്‍ണക്കടത്ത് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയിലും ശിവശങ്കര്‍ പ്രതിയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളാണ് ശിവശങ്കറിനെതിരായ കേസുകള്‍ അന്വേഷിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News