KeralaNews

എം. ശിവശങ്കറിന് പുതിയ പദവി, ഉത്തരവിറങ്ങി

തിരുവനന്തപുരം: സർവീസിൽ തിരിച്ചെത്തിയ എം. ശിവശങ്കറിന് പദവി നിശ്ചയിച്ചു. സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി സർക്കാർ ശിവശങ്കറിനെ നിയമിച്ചു.

സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ എം. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്തിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച കിട്ടിയെങ്കിലും ഏതു പദവി നൽകുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം.ശിവശങ്കർ സർവീസിന് പുറത്തായി ഒരുവർഷവും അഞ്ച് മാസവും പിന്നിടുമ്പോഴാണ് തിരിച്ചുവരുന്നത്. 2023 ജനുവരി 24 വരെ ശിവശങ്കറിന് സർവീസ് കാലാവധിയുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധമാണ് ശിവശങ്കറിന്റെ സസ്പെൻഷനിൽ കലാശിച്ചത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജൂലായ് ആറിനാണ് ശിവശങ്കറിനെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റിന്റെയും സംസ്ഥാന വിജിലൻസിന്റെയും കേസിൽ ശിവശങ്കർ പ്രതിയായിരുന്നു. കേസിൽ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്തതോടെ 98 ദിവസം ജയിൽവാസവും അനുഭവിച്ചു. സ്വർണക്കടത്ത് കേസിന് പുറമെ ലൈഫ് മിഷൻ അഴിമതി കേസിലും ശിവശങ്കർ അറസ്റ്റിലായിരുന്നു. 2021 ഫെബ്രുവരി മൂന്നിനാണ് ശിവശങ്കറിന് എല്ലാ കേസിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനാകാൻ സാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker