അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി. നായകന്‍ എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റുവെന്ന് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ധോണിയുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല.
നാളത്തെ മത്സരത്തില്‍ ധോണി കളിച്ചില്ലെങ്കില്‍ പകരം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ കൂടിയായ ബെന്‍ സ്റ്റോക്സ് ആകും ചെന്നൈയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത ബെന്‍ സ്റ്റോക്സ് സീസണിന്‍റെ തുടക്കത്തില്‍ പന്തെറിയില്ല എന്നതും ചെന്നൈക്ക് തിരിച്ചടിയാണ്. അതേസമയം, ഉദ്ഘാടന മത്സരത്തില്‍ കളിക്കാനായി ചെന്നൈ ടീം അഹമ്മദാബാദില്‍ എത്തി.
Dhoni & CSK has left for Ahmedabad for the first match in IPL 2023 pic.twitter.com/Y0tJPSEbDM
— Johns. (@CricCrazyJohns) March 29, 2023
നായകന്‍ ധോണിയുടെ നേതൃത്വത്തിലെത്തിയ ടീം അംഗങ്ങള്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് അഹമദാബാദില്‍ ലഭിച്ചത്. ചെന്നൈ ടീം ഇന്ന് വൈകിട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. പരിക്കുള്ള ധോണിപരിശീലനത്തിനിറങ്ങുമോ എന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് തൊട്ടു മുമ്പില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫിനിഷ് ചെയ്തത്.
ഉദ്ഘാടന മത്സരം കഴിഞ്ഞാല്‍ ഏപ്രില്‍ നാലിന് ചെപ്പോക്കില്‍ ലക്നോ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഹോം ഗ്രൗണ്ടില്‍ ആണ് ചെന്നൈയുടെ അടുത്ത മത്സരം.
ചെന്നൈ ടീം: എംഎസ് ധോണി, ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, സുബ്രംശു സേനാപതി, മൊയിൻ അലി, ശിവം ദുബെ, രാജ്വർധൻ ഹംഗാർഗെക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്റ്‌നർ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്‌സ്, മുഖർ ദെഷ്‌പാൻ, തുഷാർ ദെഷ്‌ഗേവ്, തുഷാർ ദെഷ്‌ഗേ, , മതീശ പതിരണ, സിമർജീത് സിംഗ്, ദീപക് ചാഹർ, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, ഷൈക് റഷീദ്, നിശാന്ത് സിദ്ധു, അജയ് മണ്ഡല്, സിസന്ദ മഗല.