ഇടുക്കി: ഇടുക്കിയില്‍ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകള്‍ വിജയിച്ചു. സതി കുഞ്ഞുമോന്‍ ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞുമോനാണ് ഭര്‍ത്താവ്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 4-4 എന്നിങ്ങനെയാണ് ബ്ലേക്ക് പഞ്ചായത്തിലെ നിലവിലെ ലീഡ് നില. ജില്ലാ പഞ്ചായത്തില്‍ 8-8 എന്നിങ്ങനെയാണ് ലീഡ് നില.
ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫിനാണ് മുന്നേറ്റം. 30 സീറ്റില്‍ യുഡിഎഫ് മുന്നേറുന്നുണ്ട്. 20 സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫ് മുന്നേറുന്നത്. മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് സാന്നിധ്യമാണ് ഉള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News