KeralaNews

എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍വനാശമുണ്ടാവുക കോണ്‍ഗ്രസിന്; എ.കെ. ആന്റണിക്ക് മറുപടിയുമായി എം.എം. മണി

ഇടുക്കി: എ.കെ. ആന്റണിക്ക് മറുപടിയുമായി മന്ത്രി എം.എം. മണി. എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സര്‍വനാശമുണ്ടാവുക കോണ്‍ഗ്രസിനാണെന്ന് മണി പറഞ്ഞു. കൊവിഡ് കാലത്ത് ആന്റണി എവിടെയായിരുന്നു. പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് ആന്റണി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരന്‍ നായരെയും മന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്കല്ല. ചുരുക്കം ചിലരേ സുകുമാരന്‍ നായരുടെ വാക്ക് കേള്‍ക്കുകയുള്ളുവെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫിനു തുടര്‍ഭരണമല്ല, രാഷ്ട്രീയ വനവാസമാണു ലഭിക്കാന്‍ പോകുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണി പറഞ്ഞത്. തുടര്‍ഭരണമുണ്ടായാല്‍ അതു കേരളത്തില്‍ നാശം വിതയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഹങ്കാരവും പിടിവാശിയും ആഡംബരവും ധൂര്‍ത്തും സര്‍വത്ര അഴിമതിയുമായിരുന്നു അഞ്ചു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഭാഷയ്ക്കും സ്വരത്തിനും വലിയ മാറ്റമാണു കാണുന്നത്. മന്ത്രിമാരും മര്യാദരാമന്മാരായി. ഇതെല്ലാം അടവു മാത്രമാണ്.

ശബരിമല വിഷയത്തില്‍ കോടതി വിധി വരുന്‌പോള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്നാണു മുഖ്യമന്ത്രി പറയുന്നത്. ഈ നിലപാടു നേരത്തെ എടുത്തിരുന്നെങ്കില്‍ കേരളത്തിനു നാശമുണ്ടാകുമായിരുന്നോ. ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ക്രൂരമായി കൊലപ്പെടുത്തിയവരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് അവരുടെ കുടുംബം സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം തടയാന്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ചാണ് ഡല്‍ഹിയില്‍ നിന്നു സര്‍ക്കാര്‍ അഭിഭാഷകരെ കൊണ്ടുവന്നത്. ഇതു ജനങ്ങള്‍ മറക്കില്ലെന്നും ആന്റണി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker