EntertainmentKeralaNews

യേശുദാസിനൊപ്പം പാടാന്‍ പേടിച്ചിട്ട് പിന്മാറിയതോ? ദാസേട്ടനുമായി വഴക്കാണോന്ന ചോദ്യത്തിന് എംജി ശ്രീകുമാര്‍

കൊച്ചി:മധുരമായ ശബ്ദത്തില്‍ പാടുന്നതിനൊപ്പം ലേശം കാര്‍ക്കശ്യക്കാരനാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. പാട്ട് പാടുന്ന സ്റ്റുഡിയോയില്‍ നിന്നും പലരുമായിട്ടും യേശുദാസ് വഴക്ക് കൂടിയിട്ടുണ്ട്. പെട്ടെന്നുണ്ടാവുന്ന ദേഷ്യമാണെങ്കിലും അതുപോലെ തന്നെ മറന്ന് കളയുന്ന പ്രകൃതമാണ് അദ്ദേഹത്തിനെന്നും പലരും പറയാറുണ്ട്.

ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് ഗായകന്‍ എംജി ശ്രീകുമാര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാര്യ ലേഖയുടെ കൂടെ പങ്കെടുക്കുകയായിരുന്നു ശ്രീകുമാര്‍. ഹിസ്‌ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് പാട്ടില്‍ നിന്നും പിന്മാറാനുണ്ടായ കാരണത്തെ കുറിച്ചാണ് അഭിമുഖത്തിനിടെ അവതാരക ചോദിച്ചത്. അതിനുള്ള താരത്തിന്റെ മറുപടി ശ്രദ്ധേയമാവുകയാണ്.

ദേവസഭാതലം എന്ന പാട്ട് യേശുദാസിനൊപ്പം പാടാന്‍ പേടിച്ചിട്ട് പിന്മാറിയതാണോ? ഇന്നത്തെ തലമുറ അങ്ങനെയാണോ എന്നായിരുന്നു എംജിയോട് അവതാരക ചോദിച്ചത്. ‘ഞാന്‍ പേടിച്ച് പിന്മാറിയതല്ല. ഇന്നത്തെ ജനറേഷനിലെ കുട്ടികള്‍ ആണെങ്കിലും ചിലപ്പോള്‍ പേടിച്ച് പിന്മാറിയേക്കാം.

കാരണം. ദാസേട്ടനും ഞാനും കൂടിയാണ് ആ പാട്ട് പാടുന്നത്. ആ സമയത്ത് ഞാന്‍ പാട്ട് പാടി പച്ച പിടിച്ച് വരുന്നതേയുള്ളു. രവീന്ദ്രന്‍മാഷ് പാടാന്‍ പറഞ്ഞ രീതിയില്‍ പാടിയില്‍ ആളുകള്‍ എങ്ങനെ എടുക്കും.

ഞാനെന്റെ സുഹൃത്തിനെ വിളിച്ച് ചോദിച്ചപ്പോള്‍ സ്ഥലം വിട്ടോളാനാണ് മറുപടി കിട്ടിയത്. ദൈവം നിനക്ക് രണ്ട് മൂന്ന് പടി കയറ്റിയാണ് വെച്ചിരിക്കുന്നത്. അവിടുന്ന് സ്ഥലം വിട്ടോളാന്‍ പറഞ്ഞു. അന്ന് മലയാള സിനിമയില്‍ ചെന്നെത്തി. പക്ഷേ ഞാന്‍ പാടി വെച്ചത് ഇപ്പോഴും റെക്കോര്‍ഡില്‍ തന്നെയിരുപ്പുണ്ട്.

അഹങ്കാരിയുടെ വേര്‍ഷനായി സിനിമയില്‍ കാണിച്ചത് പാടിയത് രവീന്ദ്രന്‍ മാഷ് തന്നെയാണ്. എനിക്കത് പറ്റില്ലെന്ന് തന്നെ പറഞ്ഞു. ഞാന്‍ വളരെ സൗമ്യമായിട്ടും വളര്‍ന്ന് വരുന്നൊരു ഗായകന്‍ രൗദ്രത്തിലും പാടാന്‍ പറഞ്ഞാല്‍ അത് നടക്കില്ലെന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്.

അതേ സമയം യേശുദാസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചാല്‍ തനിക്ക് യാതൊരു പ്രശ്‌നമവുമില്ലെന്നാണ് മറ്റൊരു അഭിമുഖത്തില്‍ ഗായകന്‍ പറഞ്ഞിട്ടുള്ളത്. അക്കാലത്ത് ഗാനഗന്ധര്‍വ്വനുമായി ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും എംജി സൂചിപ്പിച്ചിരുന്നു.

‘ദാസേട്ടന്‍ എന്നെ പറ്റി എന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ദൈവത്തെ പോലെയാണ് കണ്ടിട്ടുള്ളത്. അദ്ദേഹം എന്നെ കണ്ടിട്ട് മിണ്ടാതിരിക്കുകയും ഐഡിയ സ്റ്റാര്‍ സിംഗറിലെ എന്റെ ജഡ്ജ്‌മെന്റ് മോശമാണെന്ന് പറയുകയോ ഒക്കെ ചെയ്താല്‍ യാതൊരു കുഴപ്പവുമില്ല. കാരണം ഞാന്‍ അദ്ദേഹത്തിന് കൊടുത്ത സ്ഥാനം അതുപോലെ നിലനില്‍ക്കുമെന്ന്’, എംജി ശ്രീകുമാര്‍ പറയുന്നു.

‘ചെപ്പ് എന്ന സിനിമയില്‍ പാടാന്‍ എത്തിയ യേശുദാസ് അതിന്റെ സംവിധായകനായ പ്രിയദര്‍ശനോട് സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി പോവാന്‍ പറഞ്ഞിരുന്നു. അന്ന് മുതല്‍ അവര്‍ക്കിടയില്‍ പ്രശ്‌നം തുടങ്ങിയത്. അതിന്റെ ഭാഗമായി ചില പ്രിയന്റെ സിനിമകളിലെ പാട്ടുകള്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ശരിയാണ്.

എന്നാല്‍ അതിന് മുന്‍പും ഞാന്‍ പ്രിയദര്‍ശന്റെ സിനിമകളില്‍ പാടിയിട്ടുണ്ടെന്നാണ്’, എംജിയുടെ മറുപടി. പക്ഷേ യേശുദാസ് പിണങ്ങി പോയതിനാല്‍ പെട്ടെന്നുള്ള കുറച്ച് പാട്ടുകള്‍ തനിക്ക് കിട്ടിയെന്നത് ശരിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button