NationalNews

കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ മദ്യപാനം,മൂന്നു പേര്‍ അറസ്റ്റില്‍

<p>ഭുവനേശ്വര്‍: ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്.</p>

<p>കോവിഡ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി താല്‍ക്കാലികമായി തയ്യാറാക്കിയ നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് മൂവരും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗം ഉത്തം തരേയ് യെ സസ്പെന്‍്ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button