കാമുകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; യുവതി കമ്പനിയ്ക്ക് തീയിട്ടു
അഹമ്മദാബാദ്: കാമുകനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കാമുകി കമ്പനിയ്ക്ക് തീയിട്ടു. ഗുജറാത്തിലെ തുണി ഫാക്ടറിക്കാണ് മായാബെന്‍ എന്ന ഇരുപത്തിനാലുകാരി തീവച്ചത്.
ഇതേ കമ്പനിയില്‍ ആണ് ഇവരും ജോലി ചെയ്യുന്നത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ കൃത്യമായ ഇടപെടല്‍ നടത്തിയതോടെ വന്‍ദുരന്തം ഒഴിവായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടുന്നത്. കമ്പനി അധികൃതരുടെ പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയില്‍ തീപിടിച്ചത്. ഫാക്ടറിലേക്ക് തുണികള്‍ കൊണ്ടുപോകുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ മായാബെന്‍ ലൈറ്റര്‍ ഉപയോഗിച്ച് തീ ഇടുന്നത് കാണുന്നത്.
ഇവരെ കമ്പനി അധികൃതര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികാരത്തിന്റെ കഥ പുറത്തുവരുന്നത്. യുവതിയുടെ കാമുകനായ വിനോദിനെ കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് യുവതിയെ കമ്പനിക്ക് തീ ഇടാന്‍ പ്രേരിപ്പിച്ചത്.