ന്യൂഡല്‍ഹി: ബിജെപിയുടെ എംപി ഭര്‍തൃഹാരി മഹ്തബ് ലോക്‌സഭാ പ്രൊ ടേം സ്പീക്കര്‍. ഒഡീഷയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. രാഷ്ട്രപതിയാണ് അദ്ദേഹത്തെ നിയമിച്ചത്. പ്രൊ ടേം സ്പീക്കറുടെ റോള്‍ താല്‍ക്കാലികമാണ്. പാര്‍ലമെന്റിലെ സീനിയറായിട്ടുള്ള അംഗത്തിനാണ് സാധാരണ ചുമതല നല്‍കാറുള്ളത്. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭര്‍തൃഹരിയെ നിയമിച്ചിരിക്കുന്നത്.
ഇതിനോടകം വിവാദവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ രംഗത്തെത്തി. കൊടിക്കുന്നില്‍ സുരേഷ് എട്ട് തവണ എംപിയായ വ്യക്തിയാണ്. അദ്ദേഹത്തെ തഴഞ്ഞുവെന്ന് ജയറാം രമേശ് ആരോപിച്ചു. എന്തിനാണ് കൊടിക്കുന്നിലിനെ ഒഴിവാക്കിയതെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു.
പ്രൊ ടേം സ്പീക്കര്‍മാരാണ് മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. സ്പീക്കര്‍ നിയമനം വരെയാണ് പ്രൊ ടേം സ്പീക്കര്‍ക്ക് ചുമതലയുണ്ടാവുക. കട്ടക്കില്‍ നിന്ന് ഏഴ് തവണ പാര്‍ലമെന്റില്‍ എത്തിയ വ്യക്തിയാണ് ഭര്‍തൃഹാരി. നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളിലായിരുന്നു ഇത്രയും കാലം അദ്ദേഹം പ്രവര്‍ത്തിച്ചത്.
എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ഇത്തവണ ഒഡീഷയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി മാറുകയും ചെയ്തു. അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്ന നേതാവാണ് ഭര്‍തൃഹാരി. എന്നാല്‍ പ്രൊ ടേം സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്ദേഹം വന്നതോടെ സ്പീക്കര്‍ സ്ഥാനത്തില്‍ സസ്‌പെന്‍സ് വര്‍ധിച്ചിരിക്കുകയാണ്.
അതേസമയം ഈ മാസം 26നാണ് ലോക്‌സഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രൊ ടേം സ്പീക്കറാണ്. ഇതിന് പുറമേയാണ് പതിനെട്ട് ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ഭര്‍തൃഹരി മേല്‍നോട്ടം വഹിക്കുക. ദളിത് വിഭാഗത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭര്‍തൃഹരിയെ നിയമിക്കുന്നതെന്ന് മാണിക്യ ടാഗോര്‍ എംപിയും കുറ്റപ്പെടുത്തി.
എട്ട് തവണ എംപിയായ ബിജെപി എംപി വീരേന്ദ്ര കുമാര്‍ മന്ത്രിയായതിനാല്‍ കൊടിക്കുന്നിലിനായിരുന്നു ചുമതല ലഭിക്കേണ്ടിയിരുന്നത്. കൊടിക്കുന്നില്‍ സുരേഷ്, ടിആര്‍ ബാലു തുടങ്ങിയവരെ പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതായി അറിയിച്ച കിരണ്‍ റിജിജുവിനെ മാണിക്യ ടാഗോര്‍ വിമര്‍ശിച്ചിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എട്ട് തവണ എംപിയായെന്നത് കോണ്‍ഗ്രസ് അഭിമാനമാണെന്നും കെസി വേണുഗോപാല്‍ എക്‌സില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.
അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്ക് മഹ്തബിനെ കൂടാതെ ബിജെപിയുടെ ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷന്‍ ഡി പുരന്ധേശ്വരിയെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയുവും സ്പീക്കര്‍സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്.
എന്നാല്‍ സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല. സഖ്യകക്ഷികള്‍ ആവശ്യത്തില്‍ നിന്ന് പിന്‍മാറാനും തയ്യാറല്ല. ഈ വിഷയത്തില്‍ അധിക തീരുമാനമുണ്ടായിട്ടില്ല. നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പാര്‍ലമെന്റ് ചേരും മുമ്പ് തീരുമാനമെടുക്കും.