FeaturedHome-bannerKeralaNews

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ മെയ് 31 നു ശേഷം,മദ്യവില്‍പ്പന ബുധനാഴ്ച ആരംഭിയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരമാണ് മദ്യവില്‍പ്പന അനുമതി നല്‍കുന്നത്. ക്ലബുകള്‍ക്കും മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവക്കാനും ധാരണയായി .എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും നീട്ടി, മെയ് 31-ന് ശേഷം നടത്തും.

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കും.ചില നിയന്ത്രണങ്ങളോടെയാണ് പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുള്ളതെന്നാണ് വിവരം. ബ്യൂട്ടി പാര്‍ലറുകള്‍ക്ക് അനുമതി ഉണ്ടാകില്ല, അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് വേണം. പക്ഷെ വ്യവസ്ഥകളിലും പാസെടുക്കാനുള്ള നടപടിക്രമത്തിലും ഇളവ് അനുവദിക്കാനാണ് തീരുമാനം. ഓട്ടോറിക്ഷകള്‍ ഓടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button