തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 20 വരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.
കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. എന്നാല്‍ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് ഉടന്‍ ഇളവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
അതേസമയം, ഹോട്ട്സ്പോട്ട് ജില്ലകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്‌സോണ്‍ മേഖലയായി മാറും. ഇതിനായി കേന്ദ്ര അനുമതി തേടും.