FeaturedNationalNews

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുകയാണ്. പ്രതിദിനം എൺപതിനായിരത്തിൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണിവരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker