KeralaNews

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക.
മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും.

രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker