NationalNews

എൽകെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: നിരീക്ഷണത്തില്‍ തുടരുകയാണെന്ന് എയിംസ്

ഡല്‍ഹി: മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് മുന്‍ ഉപപ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 96 കാരനായ അധ്വാനിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമായ നിലയില്‍ തുടരുകയാണെന്നും മികച്ച നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയിംസ് വക്താവ് അറിയിച്ചു.

അദ്വാനിയെ യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് പരിശോധിക്കുന്നത്. ഈ വർഷം മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്വാനിക്ക് അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച് ഭാരതരത്‌ന നൽകി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, എൽകെ അദ്വാനിയുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.

1998 മുതൽ 2004 വരെ ആഭ്യന്തര മന്ത്രിയായും 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്വാനി. ബിജെപിയുടെ സഹസ്ഥാപകരിൽ ഒരാളായ അദ്ദേഹം 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായിരുന്നു. . 1986 മുതൽ 1990 വരെയും 1993 മുതൽ 1998 വരെയും 2004 മുതൽ 2005 വരെയും അദ്ദേഹം ഒന്നിലധികം തവണ ബിജെപി അധ്യക്ഷനുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker