KeralaNews

രാജൂ, ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടിവരുന്ന ചെറിയ കാര്യങ്ങളായി ഇതിനെ കാണുക;പൃഥിരാജിന് പിന്തുണയുമായി ലിസ്റ്റിൻ

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിനെ തേജോവധം ചെയ്യുന്നത് സിനിമാ ഇൻഡസ്ട്രിയെത്തന്നെയാണ് ദോഷമായി ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഹാസവും തെറ്റായ പദങ്ങളുമില്ലാതെയുള്ള ചർച്ചയും വിയോജിപ്പുകളുമാവാം. ഇതിനുമുൻപും പൃഥ്വിരാജ് അവ​ഗണനകൾ നേരിട്ടിട്ടുണ്ട്. ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ:

മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് “എമ്പുരാൻ”

ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം, വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ.

രാജൂ… ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജൂ… ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!!

ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് “എമ്പുരാൻ”. സിനിമയെ സിനിമ മാത്രം ആയി കാണുക.

മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. Before EMPURAAN & After EMPURAAN.

എമ്പുരാൻ ചരിത്രത്തിലേക്ക് !!! പൃഥ്വിരാജിനൊപ്പം സിനിമയ്ക്കൊപ്പം എന്നും എപ്പോഴും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker