തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്കൗട്ട് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടി.മദ്യശാലകള്‍ അടച്ചുപൂട്ടി നാലു നാള്‍ കഴിഞ്ഞതോടെ മദ്യ ലഭിയ്ക്കാതെ നാലു പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്.രണ്ടു പേര്‍ സ്വയം ജീവനൊടുക്കിയപ്പോള്‍. രണ്ടു പേര്‍ കുഴഞ്ഞു വീണു മരിയ്ക്കുകയായിരുന്നു. പൊടുന്നനവെ മദ്യപാനം അവസാനിപ്പിച്ചപ്പോള്‍ ഉണ്ടായ പിന്‍മാറ്റ പ്രശ്‌നങ്ങള# പലരിലും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ച്ചിരിയ്ക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പടി ലഭിയ്ക്കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ഇന്നു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. മദ്യം ലഭിയ്ക്കാതെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമാവും കുറിപ്പടി നല്‍കുക.