KeralaNews

വരൻ ന്യൂസിലാൻഡിൽ, വധു ചെങ്ങന്നൂരിൽ; ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ വിവാഹം രജിസ്ട്രാർ ഓഫീസിൽ!

ഷൊർണൂർ: ഓൺലൈൻ ക്ലാസുകളുടേയും ജോലികളുടേയും പുതുയുഗത്തിൽ ഇപ്പോഴിതാ ഓൺലൈനിൽ വരൻ വധുവിനെ സ്വന്തമാക്കിയിരിക്കുകയാണ്. വിവാഹം നിശ്ചയിച്ചുറപ്പിച്ച സമയത്തു കോവിഡ് യാത്രാവിലക്കു മൂലം വരന് നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം നടന്നത്. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

വരണമാല്യമോ താലിയോ ചാർത്താതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ വൈശാഖ്, ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എംജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയെ വിവാഹം ചെയ്തിരിക്കുകയാണ്.

ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്‌കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിഡിയോ കോൺഫറൻസിലാണ് ഈ അപൂർവ വിവാഹം നടന്നത്. ഔദ്യോഗിക നടപടിക്രമങ്ങളും ഇതോടെ പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം ന്യൂസീലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലേക്ക് തിരിച്ച പ്രോസസിങ് എഞ്ചിനീയറായ വൈശാഖിന് കോവിഡ് രണ്ടാം തരംഗം വന്നതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker