പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം. പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ 2016 മുതൽ മൂന്നു വർഷം പലസ്ഥലങ്ങളിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിനെ തുടർന്ന് രണ്ടാനമ്മയെ വിവരം അറിയിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
അതേസമയം തിരൂരങ്ങാടി പോക്സോ കേസിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സി ഡബ്ല്യൂ സി ചെയർമാൻ ഷാജേഷ് ഭാസ്കർ. പെൺകുട്ടി നൽകിയ മൊഴിയിൽ പൊലീസിന് അവിശ്വക്കേണ്ടതില്ല. പോക്സോ കേസിൽ പ്രതി കുറ്റം ചെയ്തില്ലെന്ന് തെളിയിക്കേണ്ടത് പ്രതിയുടെ ഉത്തരവാദിത്തമാണെന്നും സി ഡബ്ല്യൂ സി ചെയർമാൻ അഭിപ്രായപ്പെട്ടു.
ഇരയെ കുറ്റപ്പെടുത്തി ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സങ്കടകരമാണ്. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയവർക്കെതിരെ നടപടിയുണ്ടാകും. കൂടാതെ കേസ് വഴി തിരിച്ചുവിടാൻ പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സി ഡബ്ല്യൂ സി ചെയർമാൻ ഷാജേഷ് ഭാസ്കർ വ്യക്തമാക്കി.
ഗർഭത്തിനുത്തരവാദിയല്ലെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ട ശേഷം 18 കാരൻ ജാമ്യത്തിലിറങ്ങിയിരുന്നു. ബലാത്സംഗവുമായി ബന്ധപ്പെട്ട് വ്യാജപരാതികൾ ഏറുന്നു, നിരപരാധികൾ വേട്ടയാടപ്പെടുന്നു എന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
തിരൂരങ്ങാടി സ്വദേശിക്കാണ് 35 ദിവസത്തെ ജയിൽ വാസത്തിനു ശേഷം മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽനിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്ന വിദ്യാർഥിനിയെ പ്രതി സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. വിദ്യാർഥിയുടെ മൊഴി പ്രകാരം ആണ് യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്.