CrimeInternationalNews

2500 കോടിയുടെ സ്വത്തിന് അനന്തരവകാശി, ഏകസുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു, ജീവപര്യന്തം

സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കോടിക്കണക്കിന് സ്വത്തുക്കളുടെ അന്തരവാകാശിയായ യുവാവിന് ജീവപര്യന്തം. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡിലൻ എന്ന യുവാവ് 292 മില്യൺ ഡോളർ (2500 കോടി) സമ്പത്തിൻ്റെ അനന്തരാവകാശിയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  

24 -കാരനായ ഡിലൻ റൂംമേറ്റും ഏകസുഹൃത്തുമായ വില്യം ബുഷിനെ ക്രൂരമായി കൊലപ്പെടുത്തും മുമ്പ് ഓൺലൈനിൽ ചില വിവരങ്ങൾ തിരഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിൽ കഴുത്തിന്റെ അനാട്ടമിയും പെടുന്നു. 

2023 -ലെ ക്രിസ്മസ് രാവിലാണ് തൻ്റെ സുഹൃത്തും റൂംമേറ്റുമായ വില്യം ബുഷിനെ ഡിലൻ തോമസ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രൈമറി സ്കൂളിൽ വച്ചേ ഇരുവരും പരിചയക്കാരായിരുന്നത്രെ. ഇരുവരും ഒരുമിച്ചായിരുന്നു കുറേക്കാലമായി താമസം. എന്നാൽ, ബുഷ് കാമുകി എല്ല ജെഫ്രീസിനൊപ്പം താമസം മാറാൻ ഒരുങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഡിലൻ പ്രകോപിതനായി. 

അങ്ങനെ ആ ക്രിസ്തുമസ് രാവിൽ, കുടുംബത്തെ കാണാൻ പോകുന്നതിന് മുമ്പ് തന്നെ കാണണമെന്ന് ഡിലൻ ബുഷിനോട് ആവശ്യപ്പെട്ടു. ബുഷിനെ തന്റെ ബെഡ്റൂമിലേക്ക് വരുത്തിയ ശേഷം ആവർത്തിച്ച് കുത്തുകയായിരുന്നു ഡിലൻ. ബുഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രക്തം വാർന്നൊഴുകുമ്പോഴും പടിക്കെട്ടിറങ്ങുകയും ചെയ്തു. എന്നാൽ, ഡിലൻ പിന്നാലെ ചെന്ന് തടഞ്ഞുനിർത്തി വീണ്ടും കുത്തി. കഴുത്തിന് ആവർത്തിച്ചുള്ള കുത്തേറ്റ ബുഷ് നിലത്തുവീഴുകയും മരണപ്പെടുകയുമായിരുന്നു. 

ഡിലന്റെ ഏക സുഹൃത്താണ് ബുഷ് എന്ന് കരുതുന്നു. ബുഷിനാണെങ്കിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ബുഷും എല്ലയും ഡേറ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഡിലന് പ്രശ്നമായത്. ഇടയ്ക്കിടെ നിന്നെ കൊല്ലും എന്ന് ഡിലൻ ബുഷിനോട് പറഞ്ഞിരുന്നുവെന്നും ബുഷിന്റെ കാമുകി എല്ല പൊലീസിനോട് പറഞ്ഞിരുന്നു. 

അറസ്റ്റിന് പിന്നാലെ സ്കീസോഫ്രീനിയയ്ക്കുള്ള ചികിത്സയിലായിരുന്നു ഡിലൻ. താൻ ജീസസാണ് എന്ന് ഇയാൾ അറസ്റ്റിന് ശേഷം പലവട്ടം പറഞ്ഞിരുന്നു. കൃത്യമായ സമയത്ത് മാനസികാരോ​ഗ്യപ്രശ്നത്തിന് ചികിത്സ എടുക്കാൻ ഇയാൾക്ക് പറ്റിയില്ല എന്ന് പ്രതിഭാ​ഗം വാദിച്ചിരുന്നു. എന്തായാലും, ജീവപര്യന്തമാണ് ഡിലന് വിധിച്ചിരിക്കുന്നത്.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker