KeralaNewsRECENT POSTS

കൊല്ലത്ത് വീട്ടമ്മയ്ക്ക് വരുന്ന കത്തുളെല്ലാം പൊട്ടിച്ച നിലയില്‍; ഒടുവില്‍ കള്ളനെ വീട്ടമ്മ തന്നെ പിടികൂടി

കൊല്ലം: വീട്ടമ്മയ്ക്കു പോസ്റ്റല്‍ വഴി വരുന്ന കത്തുകളെല്ലാം ലഭിക്കുന്നത് പൊട്ടിച്ച നിലയില്‍. ഒടുവില്‍ കാരണം അന്വേഷിച്ച് ചെന്ന വീട്ടമ്മ കള്ളനെ കൈയ്യോടെ പിടികൂടി. കൊല്ലം കൊടുവിള അഞ്ജു ഭവനത്തില്‍ ഡി. കവിതയ്ക്കു വരുന്ന കത്തുകളാണ് പൊട്ടിച്ച നിലയില്‍ ലഭിച്ചിരുന്നത്. നിരവധി തവണ ഇത് ശ്രദ്ധയില്‍പ്പെട്ട കവിത പരാതിയുമായി കൊടുവിള പോസ്റ്റ് ഓഫീസിനെ സമീപിച്ചപ്പോഴാണ് പോസ്റ്റുമാന്‍ തന്നെയാണ് കത്ത് പൊട്ടിച്ച് വായിക്കുന്നതെന്ന് മനസിലായത്. കവിതയുടെ ഭര്‍ത്താവിന് വരുന്ന കത്തുകളും പൊട്ടിച്ച നിലയിലാണ് എത്തിച്ചിരുന്നത്.

ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടമ്മയുടെ വിലാസം ശരിക്കും അറിയുവാനായാണ് കത്ത് പൊട്ടിച്ചതെന്നാണ് പോസ്റ്റ്മാന്റെ വിശദീകരണം. എന്നാല്‍ കത്ത് പൊട്ടിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണെന്ന് വീട്ടമ്മയും നാട്ടുകാരും പറുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് നാട്ടിലെ ജനപ്രതിനിധിയ്ക്കെതിരെ കവിത ദേശീയ പട്ടികജാതി കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, വനിതാ കമ്മിഷന്‍, മുഖ്യമന്ത്രി, ഡിജിപി, എസ്പി, എംഎല്‍എ തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കവിതയ്ക്ക് വരുന്ന കത്തുകള്‍ പൊട്ടിച്ച നിലയില്‍ ലഭിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണോ കത്തിലെന്ന് അറിയുവാനാണ് കത്ത് പൊട്ടിച്ചതെന്നാണ് വീട്ടമ്മയുടേയും നാട്ടുകാരുടേയും സംശയം. സംഭവത്തില്‍ കവിത കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker