കല്‍പ്പറ്റ: വയനാട് മുട്ടില്‍ മലയില്‍ പുലിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീതിനാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
മാനന്തവാടി കോയിലേരി ചേലവയല്‍ സ്വദേശിയാണ് വിനീത്. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലാണ് സംഭവം. വിനീതിനെ നിസാര പരിക്കുകളോടെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ വാച്ചറായി ജോലി ചെയ്യുന്ന ആളാണ് ഇയാള്‍.
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.