യുഡിഎഫിൽ എല്ലാ കാലത്തും തുടരില്ല; സൂചന നൽകി പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം:യുഡിഎഫിൽ എല്ലാ കാലത്തും തുടരില്ലെന്ന സൂചന നൽകി പി കെ കുഞ്ഞാലിക്കുട്ടി. ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനമാണ്. വലിയ സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മുന്നണി മാറ്റം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറുന്ന പാർട്ടിയല്ല മുസ്ലീം ലീഗ്. ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ സമീപനം. അത്തരം സാഹചര്യങ്ങളിൽ ലീഗ് അതൃപ്തി അറിയിക്കാറുണ്ട്. വലിയ സംഭവവികാസങ്ങൾ ഉണ്ടെങ്കിൽ മുന്നണി മാറ്റം സംഭവിക്കും. INDIA മുന്നണിയിൽ പരാതി തുറന്നുപറഞ്ഞിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ലീഗിന്റെ വോട്ട് ഇത്തവണ കൃത്യമായി കൈപ്പത്തി ചിഹ്നിത്തിൽ വീഴില്ലെന്ന് എ.കെ ബാലൻ .ലീഗിന്റെ 70 ശതമാനം അണികളും കോൺഗ്രസിന്റെ ഒപ്പം നിൽക്കാൻ മാനസികമായി വിയോജിപ്പുള്ളവരാണെന്നും ഒരു രൂപത്തിലും കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല എന്ന് അവർ ആത്മാർഥമായി വിശ്വസിക്കുന്നുവെന്നും എ.കെ ബാലൻ പറഞ്ഞു. അതുകൊണ്ട് അധികകാലം അവർക്ക് അതിൽ നിൽക്കാൻ പറ്റില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി.
സിഎഎ വിഷയത്തിലും എ.കെ ബാലൻ പ്രതികരിച്ചു. സിഎഎയുടെ അനുബന്ധമായി വരാൻ പോകുന്നത് പൗരത്വ രജിസ്റ്റർ വലിയ പ്രശനമാണെന്നും ഇവിടെയുള്ളവർ പൗരന്മാരാണെന്ന് നാളെ ആർഎസ്എസ്എസുകാരാണ് നിശ്ചയിക്കുകയെന്നും എ.കെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾ മാത്രമല്ല അതിൽ ആശങ്കപ്പെടേണ്ടതെന്നും എ.കെ ബാലൻ വ്യക്തമാക്കി.
ലീഗിനെ എൽഡിഎഫ് കൂട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടി ആ സമയത്ത് നൽകുമെന്ന് എ.കെ ബാലൻ പറഞ്ഞു. ഔപചാരികമായി ലീഗ് ഒരു തീരുമാനം എടുത്താലല്ലേ ഞങ്ങൾക്ക് നിലപാട് പറയാൻ സാധിക്കൂവെന്നും യുഡിഎഫിൽ അധികകാലം നിൽക്കാൻ ലീഗിന് ആകില്ലെന്നും എ.കെ ബാലൻ ഉറപ്പിച്ച് പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും എൽഡിഎഫ് നേടുമെന്ന ശുഭാപ്തി വിശ്വാസവും എ.കെ ബാലൻ പങ്കുവച്ചു. മലപ്പുറത്ത് അടക്കം ലീഗ് വെള്ളം കുടിക്കുകയാണെന്നും പൊന്നാനിയിൽ നിന്നാൽ ജയിക്കില്ലായെന്ന് മനസ്സിലായതിനാലാണ് ഇ.ടി മലപ്പുറത്തേക്ക് മാറിയതെന്നും എ.കെ ബാലൻ പറഞ്ഞു. എങ്ങനെയെങ്കിലും വടകരയിൽ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിച്ചയാളായിരുന്നു മുരളി ഇപ്പൊ തൃശൂരിലേക്ക് വന്നു, രക്ഷപ്പെട്ടുവെന്ന് എ.കെ ബാലൻ പറഞ്ഞു.
യഥാർഥത്തിൽ പത്മജയേക്കാൾ മുമ്പ് ബിജെപിയിലേക്ക് പോകാനിരുന്നത് മുരളിയായിരുന്നു. പത്മജ ബിജെപിയിലേക്ക് പോയത് മുരളി അറിഞ്ഞു കൊണ്ടാണെന്നും പത്മജ പലതും വെളിപ്പെടുത്താൻ ബാക്കി ഉണ്ടെന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ വലിയ വിജയം വടകരയിലുണ്ടാകുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.