കോഴിക്കോട്: കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കുറ്റിച്ചിറ 58-ാം വാര്‍ഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കുറ്റിച്ചിറയില്‍ വൈകിട്ടോടെയാണ് സംഭവം നടന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ശക്തി പ്രകടനത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകന്‍ ഇടിച്ചു കയറുകയും ഇത് വാക്കേറ്റത്തിനിടയാക്കുകയുമായിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രവര്‍ത്തകനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടരുകയാണ്.
അതിനിടെ മലപ്പുറം ജില്ലയില്‍ കൊട്ടിക്കലാശത്തിന് നിരോധനമേര്‍പ്പെടുത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറാണ് കൊട്ടിക്കലാശത്തിന് നിരോധനമേര്‍പ്പെടുത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News