കാക്കനാട്: തൃക്കാക്കരയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരേ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനായില്ല.
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ക്വാറം തികയ്ക്കാനായില്ല. ഇതോടെ വരണാധികാരി യോഗം പിരിച്ചുവിട്ടു. 22 അംഗങ്ങളാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്. 43 അംഗ കൗണ്‍സിലില്‍ 17 എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പുറമേ ഒരു സ്വതന്ത്ര അംഗവുമാണ് യോഗത്തിന് എത്തിയത്.
പിപിഇ കിറ്റ് ധരിച്ച് കോവിഡ് പോസിറ്റീവായ അംഗം കൂടി എത്തിയിട്ടും എല്‍ഡിഎഫിന് തിരിച്ചടിയായി. 21 യുഡിഎഫ് കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിച്ചു. നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നു വിട്ടുനിന്നു. ഇതോടെ യുഡിഎഫിന് കാര്യങ്ങള്‍ എളുപ്പമായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News