തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ.എസ് അംബികയ്ക്ക് സ്ലാബ് ഇടിഞ്ഞു പരിക്കേറ്റു. കാരേറ്റ് ജംഗ്ഷനില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ റോഡിലുണ്ടായിരുന്ന സ്ലാബ് ഇടിഞ്ഞ് കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ക്കും നിസാര പരിക്കേറ്റു. പരിക്കേറ്റ കാര്യം സ്ഥാനാര്‍ത്ഥി ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാരേറ്റ്, പുളിമാത്ത് പഞ്ചായത്തിലെ വോട്ടര്‍മാരെ കാണുന്നതിനിടയില്‍ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച ഓട തകര്‍ന്നാണ് തനിക്ക് പരിക്കേറ്റതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തന്റെ കൂടെ വന്ന പ്രവര്‍ത്തകര്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചതായും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News